കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് 16 വയസെന്ന് ആവർത്തിച്ച് മധ്യപ്രദേശ് പൊലീസ്…


കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ പ്രതിയാക്കിയിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്. കേരളാ ഹൈക്കോടതിയിലാണ് മധ്യപ്രദേശ് പൊലീസിന്റെ മറുപടി. പെണ്‍കുട്ടിക്ക് ഇര എന്ന നിലയിലുളള സംരക്ഷണം നല്‍കാമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർഹാൻ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. ഫര്‍ഹാന്‍ ഖാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Previous Post Next Post