വേൾഡ് കപ്പ്‌ ആവേശത്തിൽ കേരളം ; റോഡ് ഷോ പാമ്പാടി ബസ്റ്റാൻഡിൽ ജൂൺ 20 വൈകിട്ട് 4.30 ന് എത്തുന്നു



ഗോൾ കേരള 2026’ ഫുട്ബോൾ റോഡ്ഷോയ്ക്ക്
:* ലോകമെങ്ങും വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം അലതല്ലുന്ന പശ്ചാത്തലത്തിൽ, യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനും ലഹരിമുക്ത നവകേരളം കെട്ടിപ്പടുക്കുന്നതിനുമായി ‘ഗോൾ കേരള 2026’ ഫുട്ബോൾ റോഡ്ഷോയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ലഹരിവിരുദ്ധ മിഷനായ "തൂഫാൻ" ക്യാമ്പെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാള മനോരമയും എൽസോൾ പവർ സൊല്യൂഷൻസും സംയുക്തമായാണ് ഈ സംസ്ഥാനതല കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്

​"Kick Drugs Out. Kick Goals In. Choose Sports. Choose Life" എന്ന ശക്തമായ സന്ദേശമാണ് ഈ ക്യാമ്പെയ്നിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.

പുനരുപയോഗം ചെയ്യാവുന്ന സൗരോർജ്ജം പരമാവധി പ്രയോജനപ്പെടുത്തുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് Elsol പവർ സൊലൂഷ്യൻസ് ഈ റോഡ് ഷോയുടെ മുഖ്യ പ്രായോജകരായി എത്തുന്നത്.

കേരളത്തിലുടനീളം പര്യടനം നടത്തുന്ന ഈ റോഡ്ഷോയിലെ ഏറ്റവും പ്രധാന ആകർഷണം അന്താരാഷ്ട്രതലത്തിൽ തരംഗമായ 'സബ്‌സോക്കർ' (Subsoccer) എന്ന ഫുട്ബോൾ ഗെയിം ആണ്. ഒരു ബെഞ്ചിലിരുന്ന്, സുതാര്യമായ ചെറിയൊരു ടേബിളിനടിയിലെ മിനി-പോസ്റ്റിലേക്ക് കാലുകൾ മാത്രം ഉപയോഗിച്ച് പന്തടിച്ചുകയറ്റുന്ന ആവേശകരമായ ഗെയിമാണിത്.​പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സബ്‌സോക്കർ മത്സരങ്ങളിൽ പങ്കാളികളാകാം.
മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും കാത്തിരിപ്പുണ്ട്.
Previous Post Next Post