പത്തനംതിട്ട പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ 26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും കൂട്ടിയിട്ട് കത്തിച്ചു


പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചെടുത്ത ലഹരി മരുന്നകൾ കൂട്ടിയിട്ട കത്തിച്ച് കേരള പോലീസ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷവും അതിനുമുമ്പും പിടിച്ചെടുത്ത തൊണ്ടിമുതലായ 26 കിലോ കഞ്ചാവും വിവിധ കേസുകളിലായി പിടിച്ചെടുത്ത 10 ഗ്രാം എംഡിഎംഎയുമാണ് ഇന്ന് വൈകുന്നേരം 4.30 മണിയോടെ കത്തിച്ചത്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് വച്ചാണ് ലഹരി മരുന്നുകൾ കത്തിച്ച് നശിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കു മരുന്നുകൾ നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ‘സീറോ ഡ്രഗ് ക്യാമ്പയിൻ ‘ എന്ന നിലയിലാണ് ഇത് നശിപ്പിക്കുന്നത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ലഹരിമരുന്ന് വേട്ട വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എസ്പി ആർ ആനന്ദ് ഐപിഎസ് വ്യക്തമാക്കി.

Previous Post Next Post