കളിസ്ഥലത്ത് ഇടിമിന്നൽ; ജർമനിയിൽ 9 പേർക്ക് പരുക്ക്...



ബർലിൻ : തെക്കൻ ജർമനിയിലെ
ബാഡൻ-വ്യൂർട്ടെൻബെർഗിൽ ഹാൻഡ്ബോൾ കായികമേളയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ ഒൻപത് പേർക്ക് പരുക്കേറ്റു. റസ്റ്റാറ്റ് നഗരത്തിലെ കളിസ്‌ഥലത്തോട് ചേർന്നുള്ള താൽക്കാലിക ക്യാംപിങ് സൈറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 13 വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്.
ഏകദേശം 120 ടീമുകൾ പങ്കെടുക്കുന്ന ഹാൻഡ്ബോൾ ടൂർണമെന്റിനായി കായികതാരങ്ങളും കാണികളും ഒത്തുകൂടിയ സ്പോർട്സ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. മത്സരങ്ങൾക്ക് മുന്നോടിയായി ഇവർ ഗ്രൗണ്ടിൽ താൽക്കാലിക കൂടാരങ്ങൾ (ടെന്റുകൾ) അടിച്ച് ക്യാപ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിക്കുകയും തുടർന്ന് കായികതാരങ്ങൾ ടെന്റുകൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ കെട്ടിയുറപ്പിക്കുന്നതിനിടയിലാണ് തൊട്ടടുത്തായി അതീവ ശക്തമായ മിന്നൽ പതിച്ചത്. മിന്നലിന്റെ ആഘാതത്തിൽ പരുക്കേറ്റ ഒൻപത് പേർക്കും പൊലീസും ഫയർഫോഴ്സും ആംബുലൻസ് സംഘവും ചേർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി.
തുടർന്ന് ആറുപേരെ ഉടനടി ആശുപ്രതിയിലേക്ക് മാറ്റി.

Previous Post Next Post