ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎയ്‌ക്കെതിരെ എസ്എഫ്‌ഐ. തിരുവനന്തപുരം അംബേദ്കർ മെമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിലെ വി മുരളീധരന്റെ സമീപനം കേരളത്തിന് അപമാനമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കി. പ്രവേശനോത്സവത്തിന്റെ ഭാഗമായി വി മുരളീധരൻ സ്വീകരിച്ച സമീപനവും മനോഭാവവും സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു