മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതൽ അടുത്തമാസം 17 വരെ (17/07/2026) ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.