സമ്പന്നരായ സർക്കാർ ജീവനക്കാർ പോലും കയറുന്നില്ല, ഇങ്ങനെ ഇനിയും മുന്നോട്ട് പോകാനാവില്ല’..


യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. ഭൂരിഭാഗം റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത് കാരണം ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സർക്കാർ ബസുകളെ ആശ്രയിക്കുകയാണ്. ഇതോടെ സ്വകാര്യ ബസുകൾ കാലിയായി ഓടേണ്ടി വരികയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിയിടാൻ ഒരുങ്ങുകയാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. നിലവിൽ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകൾക്ക് കൈയിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും അടിയന്തിരമായി പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

Previous Post Next Post