‘കേരളം തകർന്നെന്ന വാദം രാഷ്ട്രീയ ആക്ഷേപം മാത്രം’… ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തിലുള്ള സന്ദേശമാണ് ബജറ്റിന്റെ ആമുഖത്തിൽ പറയാൻ ശ്രമിച്ചതെന്നും എന്നാൽ ബജറ്റിലെ തുക വകയിരുത്തൽ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Geographic Reference

ബജറ്റിൽ രണ്ടായിരം കോടി രൂപയുടെ അധിക വകയിരുത്തൽ നടത്തിയിട്ടുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സംസ്ഥാനം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്ന പ്രചാരണം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവി കേരളത്തെ കെട്ടിപ്പടുക്കാനും രൂപപ്പെടുത്താനുമുള്ള ഒരു വ്യക്തമായ ലക്ഷ്യമോ ബ്ലൂ പ്രിന്റോ ഈ ബജറ്റിൽ എവിടെയും കാണാനില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ അവതരിപ്പിച്ചതും നടപ്പിലാക്കിയതുമായ പല പ്രധാന കാര്യങ്ങളും പദ്ധതികളും തന്നെയാണ് ഈ പുതിയ യുഡിഎഫ് സർക്കാരും ബജറ്റിൽ വെറുതെ ആവർത്തിച്ചിരിക്കുന്നത്. വികസന കാര്യത്തിൽ പുതിയ ദിശാബോധം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂട്ടിച്ചേർത്തു

Previous Post Next Post