കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം…





കൊല്ലം : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കഴക്കൂട്ടം സ്വദേശി ആൻറണി തോമസ് അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലാണ് പുലർച്ചെ മൂന്നരയ്ക്ക് ഈ സംഭവം ഉണ്ടായത്. കൊല്ലം പോളയത്തോട് വെച്ചാണ് സംഭവം ഉണ്ടായത്. യുവതി തിരുവനന്തപുരത്ത് നിന്നാണ് ബസ്സിൽ കയറിയത്. ആൻറണി തോമസ് കഴക്കൂട്ടത്ത് നിന്നാണ് ബസ്സിൽ കയറിയത്. തുടർന്ന് പോളയത്തോട് വെച്ചാണ് ഈ സ്ത്രീയോട് ഇയാൾ അപമര്യാതയായി പെരുമാറിയത്. അതിൽ ചില മോശം കമന്റുകൾ പറഞ്ഞ ഇയാൾ പിന്നീട് ഇവരെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നതാണ് പരാതി. തുടർന്ന് യുവതി കണ്ടക്ടറെയും ഡ്രൈവറെയും വിവരമറിയിച്ചു. മറ്റു യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു .തുടർന്ന് വണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് . യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു .യുവതിയുടെ മൊഴി രേഖപ്പെടുത്തി .
Previous Post Next Post