
മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടില്‍ താമസം. വീട്ടില്‍ തീ പടര്‍ന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാര്‍ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.