37 പവനോളം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് വ്യവസായി. തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ് സ്വർണ്ണക്കിരീടം വഴിപാടായി നൽകിയത്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ഗുരുവായൂരപ്പന് ഉച്ചപൂജ.
ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വർണക്കീരീടം; ഇത്തവണ..
Deepak Toms
0
Tags
Top Stories