അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക സഭയും ഞാറ്റുവേല ചന്തയും,ബഹു ഗ്രാമ പഞ്ചാ. വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ മനു കൃഷ്ണൻ സ്വാഗത ആശംസിക്കുകയും ഗ്രാമ. പഞ്ചാ.പ്രസിഡന്റ് ശ ഗീതാ രാധാകൃഷ്ണൻ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു .തദവസരത്തിൽ ജില്ലാ പഞ്ചാ. അംഗം ഗ്രേസി കരിമ്പന്നൂർ ബ്ലോക്ക് പഞ്ചാ. മെമ്പരന്മാരായ ശ്രീ ഋഷി കെ പുന്നൂസ്,. ലിസമ്മ ബേബി, . ഐപ്പ് കെ സി, ഗ്രാമ പഞ്ചാ.വികസന സ്റ്റാൻഡിങ് കമ്മറ്റി സുജാത ബിജു,ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അലീസ് രാജു, മറ്റ് ജനപ്രതികൾ എന്നിവർ ആശംസയപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ബോബി വർഗീസ് നന്ദിയും പറഞ്ഞു. പാടശേഖരസമിതി അംഗങ്ങൾ കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ പച്ചക്കറി തൈകളും നടിയിൽ വസ്തുക്കളും ജൈവവളങ്ങളും വിതരണം ചെയ്തു