കായംകുളത്ത് സ്വകാര്യ സ്ഥാപന ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കായംകുളം: എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം സാധാരണയായി രാത്രി വൈകിയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ അനിൽകുമാറിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുള്ള പൊതുക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചു. പരേതരായ കരുണാകരൻ നായർ, സരസ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ


Previous Post Next Post