
ഇരിട്ടി മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും അതി വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നു. അതിനുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുകയായിരുന്നു.
തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.