കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി


എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് സ്വദേശിനിയായ അമൃതയെ ആണ് ഇന്നലെ മുതൽ കാണാതായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർഥിനിയാണ് അമൃത. വിദ്യാർത്ഥിനിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡോക്ടറെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് പോവുകയായിരുന്നു അമൃത. പരീക്ഷാ ടെൻഷനിലായിരുന്നു വിദ്യാർഥിനി എന്ന് സഹപാഠികൾ പറയുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post