
തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഫ്‌ളാഗ്ഓഫ് നടത്തിയതില്‍ പോരായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ്. സമാന്തര ഫ്ലാഗ് ഓഫ് ഒരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യുഡിഎഫിന്റെയും കെഎസ്ആര്‍ടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയില്‍ പറഞ്ഞു.
ലീഗ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് പോലും വയ്ക്കാതെ അവഹേളിക്കുന്ന രീതിയാണുണ്ടായത്. അവഹേളനങ്ങള്‍ ഉണ്ടായാല്‍ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.