916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ… യുവാവ് അറസ്റ്റിൽ…




കോഴിക്കോട് : വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ സ്വദേശി സബീറി(42) നെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. ബാലുശ്ശേരിയിലെ രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പല തവണകളിലായി എട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. 2025 മാര്‍ച്ച്, നവംബര്‍ മാസങ്ങളിലും ഇക്കഴിഞ്ഞ ജൂണിലുമായാണ് കബീര്‍ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചത്. വ്യാജ സ്വര്‍ണത്തില്‍ 916 മുദ്ര പതിപ്പിച്ചാണ് ആഭരണങ്ങള്‍ നിര്‍മിച്ചത്.
Previous Post Next Post