സര്‍ക്കാര്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥരും മാറും,…ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ കെകെ ഷൈലജ….

വിഴിഞ്ഞം തുറമുഖം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ആരോപണം തള്ളി കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും കെ കെ ശൈലജ പറഞ്ഞു.


അതൊന്നും വിവാദ വിഷയമാക്കേണ്ട കാര്യമല്ല. ഗവണ്‍മെന്റുകള്‍ വരുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം മാറും. കരുതിക്കൂട്ടി ഏതെങ്കിലും തരത്തില്‍ മാറ്റുന്നുണ്ടോ എന്നറിയില്ല. അതൊന്നും വിവാദമാക്കേണ്ടതില്ല എന്നതാണ് അഭിപ്രായം – കെ കെ ശൈലജ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകണമെന്നും പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് പോകരുതെന്നും കെ കെ ശൈലജ പറഞ്ഞു.തെറ്റ് തിരുത്തിയവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിെത്തുന്നത് കുഴപ്പമില്ലെന്ന എം വി ജയരാജന്റെ പ്രസ്താവനയിലും പ്രതികരിച്ചു. അതില്‍ താന്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Previous Post Next Post