ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതി….നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്….


ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതിയില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിങ് സ്ലോട്ട് എണ്ണം 50 ആയി ഉയര്‍ത്താനും വകുപ്പ് തീരുമാനിച്ചു. കൂടാതെ മൂന്നു മാസത്തേക്ക് ലേണേഴ്‌സ് ടെസ്റ്റ് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും നടത്തുകയും ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ നടപ്പിലാക്കുകയും ചെയ്യും. ഇവയുടെ നിരീക്ഷണത്തിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

Previous Post Next Post