വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് 5 ദിവസം മുമ്പ് കാണാതായത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനമാണ് രാവിലെ മലപ്പുറം ജില്ലയിലെ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വഴിക്കടവ് പൊലീസിന്റെയും ഷൊർണൂർ പൊലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.