പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലൻസ് അന്വേഷണത്തിലേയ്ക്ക്





തിരുവനന്തപുരം : ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ ഉത്തരം മൂല്യനിര്‍ണയം ചെയ്യാതെ വിട്ടതിലുള്ള അന്വേഷണം സംസ്ഥാന പൊലീസ് ഏറ്റെടുത്തേക്കും. 

വിജിലന്‍സിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. നിയമോപദേശം തേടാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്നതിലാണ് ഉപദേശം തേടുന്നത്.
Previous Post Next Post