കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധന




കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 35 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില13,275 രൂപയായാണ് വര്‍ദ്ധിച്ചത്. പവന്റെ വിലയില്‍ 280 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 1,06,200 രൂപയായാണ് പവന്റെ വില വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് കേരളത്തില്‍ സ്വര്‍ണത്തിന് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈയാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം തുടങ്ങിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വില ഔണ്‍സിന് 4,128.92 ഡോളറായി കുറഞ്ഞു. ഈ ആഴ്ചയില്‍ ഒരു ശതമാനത്തിന്റെ നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടായി ഔണ്‍സിന് 4,128.92 ഡോളറായാണ് വില കുറഞ്ഞത്.

Previous Post Next Post