പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുന്നു; ബഹ്റൈനിൽ വീണ്ടും അപായ സൈറൺ



അമേരിക്ക–ഇറാൻ സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമാകുന്നു. ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ വീണ്ടും മുഴങ്ങിയതോടെ ജനങ്ങളിൽ പരിഭ്രാന്തി പടർന്നു. കുവൈറ്റിന് നേരെയും മിസൈൽ ആക്രമണശ്രമം ഉണ്ടായതായും അത് വിജയകരമായി പ്രതിരോധിച്ചതായും കുവൈറ്റ് അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ സൈനിക സജ്ജീകരണവും നയതന്ത്ര ഇടപെടലുകളും ഒരേസമയം ശക്തമാക്കുകയാണ് വിവിധ രാജ്യങ്ങൾ.

ബഹ്റൈനിലെ വിവിധ മേഖലകളിൽ അൽപസമയം മുമ്പ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. അതേസമയം, കുവൈറ്റിന് നേരെയുണ്ടായ മിസൈൽ ആക്രമണം വ്യോമപ്രതിരോധ സംവിധാനം തകർത്തതായി കുവൈറ്റ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു.
സാഹചര്യം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം നിയന്ത്രണാതീതമാകാതിരിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ അടിയന്തര നയതന്ത്ര ചർച്ചകളും പുരോഗമിക്കുകയാണ്
Previous Post Next Post