
22 വർഷത്തിനുശേഷം ക്രിമിനൽ കേസിൽ നിന്ന്് കുറ്റവിമുക്തനാക്കപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. 2004-ലെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി. 420, 468, 471, 120ബി വകുപ്പുകളും പാസ്പോർട്ട്യു നിയമത്തിലെ 12-ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കെ ഇമിഗ്രേഷൻ വ്യാജ സ്റ്റാമ്പിങ്, യാത്രാ ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ചും അജ് വ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ചും വിശ്വസനീയമായ തെളിവുകൾ ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി