റബ്ബർ വില 300 ൽ എത്തും ! ചരിത്രം കുറിച്ച് വില ഉയരുന്നു പാമ്പാടിയിലെ ഇന്നത്തെ വില 280 രൂപ


കോട്ടയം : റബർ വില 300 രൂപയെന്ന മാജിക് നമ്പറിലേക്ക് കുതിക്കുന്നു; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില. ചൊവ്വാഴ്‌ച്ച ഓപ്പണ്‍ മാർക്കറ്റില്‍ ലാറ്റക്സ് സ്പോട്ട് വില കിലോഗ്രാമിന് 298 രൂപയെന്ന റെക്കോർഡിലെത്തി.
അതേ സമയം പാമ്പാടിയിൽ  ഗ്രേഡ് റബ്ബറിൻ്റെ ഇന്നത്തെ വില 280 ൽ എത്തി ഈ സ്ഥിതി തുടർന്നാൽ വില 300 ൽ എത്താൻ സാധ്യത ഉണ്ടെന്ന് ചേന്നാട്ടുമറ്റം റബ്ബേഴ്സ് ഉടമ കുര്യൻ സഖറിയ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 

ഗ്ലൗസ്, പ്രൊഫിലാറ്റിക്സ് മേഖലകളില്‍ നിന്നുള്ള വൻ ഡിമാൻഡും മാർക്കറ്റിലെ ചരക്ക് ദൗർലഭ്യവുമാണു വില കുത്തനെ ഉയരാൻ കാരണം.

കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ സംഘർഷങ്ങള്‍ മൂലം കടല്‍ മാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വിദേശത്തുനിന്നുള്ള ലാറ്റക്സ് ഇറക്കുമതി അസാധ്യമായി. ഇതും ആഭ്യന്തര മാർക്കറ്റില്‍ ലാറ്റക്സ് ആവശ്യകതയും വിലയും കുതിച്ചുയരാൻ ഇടയാക്കി.

രാജ്യാന്തര മാർക്കറ്റില്‍ ഷീറ്റ് റബർ വില കുറയുമ്പോഴും ആഭ്യന്തര വിപണി മുന്നേറ്റം തുടരുകയാണ്. ചൊവ്വാഴ്‌ച്ച ബാങ്കോക്ക് മാർക്കറ്റില്‍ ആർ.എസ്.എസ്- 4 ഗ്രേഡ് റബർ വില ഇടിഞ്ഞ് കിലോയ്‌ക്ക് 266.78 രൂപയിലെത്തി. എന്നാല്‍ കോട്ടയം, കൊച്ചി വിപണികളില്‍ വില 284 രൂപയായി തുടരുന്നു. 

പ്രധാന ഉല്‍പാദന രാജ്യങ്ങളില്‍നിന്ന് മാർക്കറ്റിലേക്ക് റബറിന്റെ വരവ് ഉയർന്നതും ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ച്, സിംഗപ്പൂർ എക്സ്ചേഞ്ച് എന്നിവയുള്‍പ്പെടെയുള്ള ആഗോള ചരക്ക് മാർക്കറ്റുകളില്‍ റബർ അവധി വ്യാപാരം താഴോട്ട് പോയതുമാണ് രാജ്യാന്തര വില ഇടിയാൻ കാരണം.

ലാറ്റക്സ് വില: കിലോഗ്രാമിന് ഏകദേശം ₹298 വരെ എത്തിയിട്ടുണ്ട്.റബ്ബർ ഷീറ്റ് വില (ക്വിന്റലിന്): ഏകദേശം ₹25,000 - ₹25,600 വരെയാണ് നിലവിലുള്ള : വിപണിയിൽ റബ്ബർ ഷീറ്റിനും ലാറ്റക്സിനും ഉള്ള ശക്തമായ ആവശ്യകതയാണ് വില ഉയരാൻ കാരണം
Previous Post Next Post