തെരുവുനായ സ്വകാര്യ വ്യക്തിയുടെ 7 ആടുകളെ കടിച്ചു കൊന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം




വാണിയംകുളത്ത് തെരുവുനായ സ്വകാര്യ വ്യക്തിയുടെ 7 ആടുകളെ കടിച്ചു കൊന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. വാണിയംകുളം കോതയൂർ ചൂരക്കോട്ടിൽ അയ്യപ്പൻ്റെ വീട്ടിലെ ആടുകളെയാണ് കടിച്ച് കൊന്നത്. ഗർഭിണികളായ 3 വലിയ ആടുകളെയും 3 ചെറിയ ആടുകളെയും ആണ് കൂട്ടിൽ കടിച്ച് കൊന്ന നിലയിൽ കണ്ടത്. ഒരു ആട്ടിൻകുട്ടിയെ തെരുവു നായ കടിച്ച് കൊണ്ടുപോവുകയും ചെയ്തു.18 ആടുകൾ ഉണ്ടായിരുന്ന കൂട്ടിൽ 5 ആടുകൾക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വെറ്ററിനറി ഡോക്ടർ എത്തി പരിക്കേറ്റ ആടുകൾക്ക് ചികിത്സ നൽകി.

മാസങ്ങൾക്ക് മുൻപ് അയ്യപ്പൻ്റെ തന്നെ 6 ആടുകളെ തെരുവു നായ കടിച്ച് കൊന്നിരുന്നു. കൂടാതെ 15 ദിവസം മുൻപ് ഇയാളുടെ തന്നെ പശു ഫാമിലെ 2 പശുക്കളെയും തെരുവു നായ കടിച്ച് കൊന്നിരുന്നു. ക്ഷീര കർഷകനായ അയ്യപ്പൻ്റെ പ്രധാന വരുമാന മാർഗമാണിത്. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്‌ടം വന്നതായി അയ്യപ്പൻ പറഞ്ഞു.
Previous Post Next Post