കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണ് അപകടം….



തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്ക് വീണത്. മുൻവാതിലിലൂടെ ബസിൽ കയറിയ വിദ്യാർഥിനി വാതിൽ അടച്ചിരുന്നു. എന്നാൽ വാതിലിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ലെന്നാണ് വിവരം. ബസ് മുന്നോട്ടെടുത്തയുടൻ വാതിൽ തുറക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാർ ബഹളം വെച്ചതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി. തുടർന്ന് പരിക്കേറ്റ വിദ്യാർഥിനിയെ ഇതേ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിദ്യാർഥിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Previous Post Next Post