ബെംഗളൂരുവിൽ വാഹനാപകടം… കോഴിക്കോട് സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം….


ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേഥാ പൃഥ്വിരാജ്(30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് ജീവനക്കാരിയായിരുന്നു. റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകളാണ് മേഥ.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭര്‍ത്താവ്: ആകര്‍ഷ് എസ്.എല്‍(ബെംഗളൂരു), മകന്‍: ദക്ഷ് ആകര്‍ഷ്. റിട്ട. അധ്യാപിക (ഗ്രീന്‍ മൗണ്ട് പബ്ലിക് സ്‌കൂള്‍ തരിയോട്) ഉഷയാണ് മാതാവ്, സഹോദരന്‍: ഗൗതം പൃഥ്വിരാജ്

Previous Post Next Post