കോൺഗ്രസിനൊപ്പം കൈകോർത്ത് സിപിഎം.. ബിജെപിയ്ക്ക് ഭരണം നഷ്ടം


നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി. ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു. കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരും ആണ് പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്നത്. രണ്ട് സിപിഎം പ്രതിനിധികളും കോൺഗ്രസ് അവിശ്വാസത്തെ പിന്തുണച്ചു. ഒരു മാസത്തിനുശേഷമാണ് പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക. നിലവിൽ നറുക്കെടുപ്പിലൂടെ ബിജെപിക്ക് പ്രസിഡൻറ് സ്ഥാനവും കോൺഗ്രസിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും കിട്ടിയിരുന്നു.

Previous Post Next Post