മദ്രസകളില്‍ വന്ദേമാതരം ആലപിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; കൊല്‍ക്കത്ത ഹൈക്കോടതി




കൊല്‍ക്കത്ത: മദ്രസകളില്‍ വന്ദേമാതരം ആലപിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം പൂര്‍ണമായി ആലപിക്കണമെന്ന ബംഗാള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. അക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തി, ജസ്റ്റിസ് പാര്‍ഥസാരഥി സെന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമര്‍ശം.

മറ്റൊരു മതത്തിന്റെ വചനങ്ങള്‍ ചൊല്ലുന്നത് കൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരുമോ?. ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ എല്ലാവിദ്യാര്‍ഥികളും പ്രാര്‍ഥനകളില്‍ പങ്കാളികളാവുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ബംഗാള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ധീരജ് കുമാര്‍ ത്രിവേദിയാണ് ഹാജരായത്. വന്ദേമാതരം ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ടെന്നും, എന്നാല്‍ അത് മദ്രസകളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വന്ദേമാതരം ആലപിക്കണമെന്ന സര്‍ക്കുലര്‍ ലംഘിച്ചവര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും എന്നും കോടതി ആരാഞ്ഞു. കേവലമായ ആശങ്കകളുടെ അടിസ്ഥാനത്തില്‍ സ്‌റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Previous Post Next Post