ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,” – മമ്മൂട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. താരത്തിന്റെ അനുശോചന സന്ദേശം സോഷ്യൽ മീഡിയയിൽ ഇതിനകം നിരവധി പേർ പങ്കുവെക്കുകയും രാജേഷിന്റെ ത്യാഗത്തെ സ്മരിക്കുകയും ചെയ്യുന്നുണ്ട്.