അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.



കോട്ടയം : മഴക്കെടുതിയിൽ കോട്ടയത്ത് ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.
രാവിലെ 11 മണിയോടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്.


 ജിൻ്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.അറുമാനൂർ മൂഴിക്കടവിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് തുടർന്ന് മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.  ഡ്രൈവറായിരുന്ന ജിന്റോ അവിവാഹിതനാണ്.


Previous Post Next Post