ഷാർജയിൽ നാളെ മുതൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ; പകരം ബദൽ പാതകൾ ഉപയോഗിക്കണം



 ഷാർജ : ഇത്തിഹാദ് റെയിൽ
പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് വികസനം പുരോഗമിക്കുന്നതിനിടെ ഷാർജയിലെ പ്രധാന പാതകളിലൊന്നായ യൂണിവേഴ്സിറ്റി സിറ്റി റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്.
യൂണിവേഴ്സിറ്റി സിറ്റിക്കും ഇൻസ്റ്റിറ്റ്യൂട്ട്സ് ലാൻഡ് ഏരിയയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഇനി ഇരുദിശകളിലേക്കും രണ്ട് ലെയ്നുകൾ വീതം ഉപയോഗിക്കാം. ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് യൂണിവേഴ്സിറ്റി പാലം വഴി യൂണിവേഴ്സിറ്റി സിറ്റിയിൽ അവസാനിക്കുന്ന റോഡിലാണ് ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ഇതോടനുബന്ധിച്ച് പുതിയ ഗതാഗത നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നുണ്ട്. നാളെ(26) മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് മലീഹ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഭാഗികമായി നിരോധനമുണ്ടാകും.

ഈ വഴിയേ പോകുന്ന വാഹനങ്ങൾക്കായി താൽക്കാലിക വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപത്തെ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ റോഡ് അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കണം.


ദേശീയ റെയിൽ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന 'ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ആക്സസ് റോഡ്സ് പദ്ധതി'യുമായി ബന്ധപ്പെട്ടാണ് റോഡ് നിർമാണങ്ങൾ നടക്കുന്നത്. അഞ്ച് ആഴ്ചയിലേറെ നീളുന്ന ഗതാഗത നിയന്ത്രണങ്ങൾ ഒക്ടോബർ 5 വരെ തുടരും. ഡ്രൈവർമാർ കൃത്യമായ ദിശാഫലകങ്ങ ശ്രദ്ധിക്കണമെന്നും ബദൽ
 പാതകളും സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.


Previous Post Next Post