തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ പി. എസ് (35) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
കനത്ത മഴയിൽ ശരണിൻ്റെ വീടും, പരിസരവും ദിവസങ്ങളായി വെള്ളത്തിലാണ്.
ജലനിരപ്പ് ഉയർന്നതോടെ മുറ്റത്ത് വച്ചിരുന്ന വാട്ടർ ടാങ്ക് പാടശേഖത്തിലേക്ക് ഒഴുകി പോയതോടെ ഇത് എടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.
കണ്ടത്തിൽ പയറു കൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളിൽ കുരുങ്ങിയതാണ് ശരണിന് വിനയായത്.
മൃതദേഹം കണ്ടെത്തിയപ്പോൾ കയറിനിടയിൽ കുടങ്ങിയ നിലയിലായിരുന്നു.
ഇന്നലെ തന്നെ ഫയർഫോഴ്‌സും, NDRF കേന്ദ്ര സേനയും തെരച്ചിൽ നടത്തിയിരുന്നു വെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ വീണ്ടും ഫയർ & റസ്‌ക്യൂ ടീം എത്തി നടത്തിയ തെരച്ചിലിൽ 9 മണിയോടെ കണ്ടെത്തുകയായിരുന്നു.
മൃതദേഹം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൂലിപ്പണിക്കാരനായ ശരൺ അവിവാഹിതനാണ്.
രാധയാണ് മാതാവ്.
ശരത്ത് ഇരട്ട സഹോദരനും, ശശിര, നിഷ എന്നിവർ സഹോദരിമാരുമാണ്.