അർജുൻ ആയങ്കി അറസ്റ്റിൽ




നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ അർജുന് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
Previous Post Next Post