ഇനി വെറും കാവല്‍ക്കാരനല്ല; വൈറല്‍ 'പൂച്ച സാറി'ന് ഔദ്യോഗിക പദവി നല്‍കി മുംബൈ മെട്രോ !



കോട്ടയം : മുംബൈയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനിൽ ദിവസവും കറങ്ങിനടക്കുന്ന ഒരു ക്യൂട്ട് പൂച്ചക്കുട്ടൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുത്തൻ താരമാണ്  ദിവസവും മെട്രോ സ്റ്റേഷൻ പരിസരത്ത് കാവൽക്കാരനെപ്പോലെ നിൽക്കുന്ന ഈ ജിഞ്ചർ പൂച്ചയെ സന്ദേശ് സാമന്ത് എന്ന യാത്രക്കാരനാണ് ശ്രദ്ധിക്കുന്നത്. ശമ്പളമൊന്നുമില്ലാതെ സേവനം ചെയ്യുന്ന ഈ വിരുതന് ഒരു ഔദ്യോഗിക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൂച്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
പോസ്റ്റ് കണ്ണിൽപ്പെട്ടതോടെ മെട്രോ അധികൃതരും സംഗതി ഏറ്റെടുത്തു. പൂച്ചയ്ക്ക് ചീഫ് ഫെലൈൻ ഓഫീസർ എന്നൊരു സ്പെഷ്യൽ തസ്തിക തന്നെ അവർ നൽകി. യാത്രക്കാരെ സസൂക്ഷ്മം നിരീക്ഷിക്കുക, സ്റ്റേഷൻ ചുറ്റിനടന്ന് പരിശോധിക്കുക, എല്ലാവർക്കും കാണാൻ പാകത്തിൽ ഭംഗിയായി ഇരിക്കുക എന്നിവയൊക്കെയാണ് നമ്മുടെ പുതിയ പൂച്ച ഓഫീസറുടെ പ്രധാന ചുമതലകൾ

ഒരു തമാശ രൂപേണയാണ് ഈ പദവി നൽകിയതെങ്കിലും കക്ഷി തന്റെ ഡ്യൂട്ടി വളരെ കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് മെട്രോ അധികൃതർ പറയുന്നത്. കടുത്ത ചൂടുകാലത്ത് മൃഗങ്ങൾ മെട്രോ സ്റ്റേഷനിലെ തണുപ്പുള്ള പടികളിൽ വിശ്രമിക്കാൻ എത്താറുണ്ട്. മുംബൈ മെട്രോ ലൈൻ ഏഴിലെത്തുന്ന യാത്രക്കാരുടെ മുഴുവൻ മനംകവർന്ന്, യാതൊരു പരാതിയുമില്ലാതെ ജോലി ചെയ്യുന്ന ഈ കുട്ടി ഓഫീസർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ അഭിനന്ദന പ്രവാഹമാണ്
Previous Post Next Post