പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാര്‍'; കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ





പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

എ എൻ ഷംസീറിനെയും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാരസ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായത്. അവനെപ്പോലെ ഒരു പരനാറി വേറെ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമര്‍ശിച്ചു.

 
Previous Post Next Post