വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി.. റോഡിൽ ഗർത്തം


പുതുക്കാട് മുപ്ലിയം റോഡിൽ ഗർത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് ഗർത്തം രൂപപ്പെടാൻ കാരണം. വെള്ളം ശക്തിയായി ഒഴുകിയതോടെ ടാറിങ്ങും മണ്ണും ഒലിച്ചുപോയാണ് വലിയ ഗർത്തം രൂപപ്പെട്ടത്. പുതുക്കാട് പമ്പ് ഹൗസിൽ നിന്ന് ചെങ്ങാലൂരിൻറെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ മുപ്ലിയം പുതുക്കാട് റോഡിലൂടെയുള്ള ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. ബസ്സുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. കിഫിബി ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താൻ പോകുന്ന റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടത്.

Previous Post Next Post