എം വി ഗോവിന്ദനെതിരായ വിശാല സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു…



ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിശാല സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവതരമാണെന്നും വോട്ട് ചോർച്ചയിൽ സൂക്ഷ്മ പരിശോധന അനിവാര്യമാണെന്നും യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സി പി എം വിട്ട് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജി സുധാകരന് അധികാരക്കൊതിയാണെന്ന കടുത്ത വിമർശനവും റിപ്പോർട്ടിലുണ്ട്.

പാർട്ടി ആശയപരമായി ജീർണിച്ചു എന്ന വിലയിരുത്തലും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാക്കൾ തങ്ങൾക്ക് നൽകിയ ചുമതലകൾ കൃത്യമായി നിറവേറ്റുന്നില്ലെന്നും മേഖലയിലെ സംഘടനാ പ്രവർത്തനം ദുർബലമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ ആലപ്പുഴയിൽ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടാകുമോ എന്നത് കണ്ടറിയണം

Previous Post Next Post