പിണറായിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രേവന്ത് റെഡ്ഡി…



പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനെ വിജയാ’ എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. നിലമ്പൂരില്‍ നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.

നരേന്ദ്ര മോദി ജനാധിപത്യത്തിനെതിരെയാണ് പോരാടുന്നത്. ജനാധിപത്യത്തിനെതിരെ എങ്ങനെ ഭരണം ഉപയോഗിക്കാം എന്നാണ് ബിജെപി ചിന്തിക്കുന്നത്. വര്‍ഷക്കാലം ആരംഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. നമ്മള്‍ പുറകോട്ട് നോക്കിയാല്‍ കേരളം കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കുന്ന സമയത്ത് കേന്ദ്രത്തിലും കോണ്‍ഗ്രസ്സ് എത്തും എന്നതാണ് ചരിത്രമെന്നും കരുണാകാരന്റെ കാലത്തെ ചരിത്രം സൂചിപ്പിച്ച് രേവന്ത് റെഡ്ഡി പറഞ്ഞു.

Previous Post Next Post