ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു



ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. ഇതേത്തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിൻ്റെ വിവരം ചോർന്നതിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി ചോർന്നതായാണ് സംശയം. ടെൻഡറിൽ സുതാര്യത കൊണ്ടുവരാൻ ഇ- ലേലം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് തിരിച്ചടി

Previous Post Next Post