നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല’… പ്രിയദർശിനി കണ്ടക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചു…


കൊച്ചി : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. 

കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നല്‍കില്ലെന്നും കണ്ടക്ടർ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യാത്രക്കാരോടായി ‘ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ചോദിക്കുകയും അവര്‍ക്കുകൂടി തന്നെ അവഹേളിക്കാനായി അവസരം ഉണ്ടാക്കികൊടുക്കുകയുമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. 

തനിക്ക് വളരെയധികം മാനസികബുദ്ധിമുട്ടും നാണക്കേടും തോന്നുന്ന അവസ്ഥയായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Previous Post Next Post