ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യുന്നു...


കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഉച്ചയ്ക്ക് 2.40ഓടെയാണ് ജഡ്ജിയെ പൊലീസ് വിളിച്ചുവരുത്തിയത്. കേസിൽ ജഡ്ജിയെ പ്രതി ചേർത്തിട്ടുണ്ട്. ജഡ്ജിക്കെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.

പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം രണ്ട് ദിവസത്തിന് ശേഷം തുടർനടപടികൾ പരിഗണിച്ചാൽ മതിയെന്നും സമിതി നിർദേശിച്ചതായാണ് വിവരം. അതേസമയം, ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളും റിപ്പോർട്ടും പരിശോധിച്ച ശേഷമായിരിക്കും ജഡ്ജിക്കെതിരായ തുടർനടപടികളിൽ തീരുമാനമുണ്ടാകുക. കേസിലെ അന്വേഷണവും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനവും വരും ദിവസങ്ങളിൽ നിർണായകമാകും.
Previous Post Next Post