കോട്ടയം പൊൻകുന്നത്ത് ഭിത്തിയിലെ വിടവിലൂടെ കമ്പി കടത്തി കള്ളുകുപ്പി അടിച്ചുമാറ്റി.. ഷാപ്പിൽ വിചിത്ര മോഷണം


കോട്ടയം പൊൻകുന്നത്ത് കള്ളുഷാപ്പിന്റെ ഭിത്തിയിലെ വിടവിലൂടെ കമ്പി കടത്തി കള്ളുകുപ്പി മോഷ്ടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് സംശയം. ഭിത്തിയിലെ വിടവിലൂടെ കമ്പി കടത്തി ഒരാൾ കള്ളുകുപ്പി പുറത്തെടുക്കുമ്പോൾ മറ്റൊരാൾ ടോർച്ച് തെളിച്ചുനൽകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇരുട്ടിന്റെ മറവിൽ നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.


Previous Post Next Post