ചേരാനല്ലൂർ വാഹനാപകട കേസ്; പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും...



എറണാകുളം : ചേരാനല്ലൂരിൽ ബെൻസ് കാർ ഇടിച്ച് ഒരാൾ മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്നലെ അപ്പീൽ പരിഗണിച്ച ഘട്ടത്തിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചിരുന്നത്. 

കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് പ്രോസിക്യൂഷനെ വിമർശിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന വേളയിലായിരുന്നു വിമർശനം. അപേക്ഷയിൽ പതിനേഴുകാരന്റെ പേരും മറ്റുവിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതിനെയാണ് കോടതി വിമർശിച്ചത്. ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കുടുംബത്തിന്റേയും പ്രോസിക്യൂഷന്റെയും അപേക്ഷകളിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Previous Post Next Post