നടുക്കടലില്‍ ഹാർദിക്ക്, രോഹിത് വരുന്നു….





മൂന്ന് സീസണുകള്‍ക്കൊടുവില്‍ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് തിരുത്തുകയാണ്, അയാളിലേക്ക് തന്നെ മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാം നേടിക്കൊടുത്തവനിലേക്ക്, ഐപിഎല്ലിന്റെ സിംഹാസനത്തില്‍ അവരെ വാഴിച്ചവനിലേക്ക്, ബ്ലൂ ആൻഡ് ഗോള്‍ഡ് ജഴ്‌സിക്ക് ഐതിഹാസിക നല്‍കിയവനിലേക്ക്, വാംഖഡയുടെ ഉടയോനിലേക്ക്. രോഹിത് ഗുരുനാഥ് ശര്‍മ ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഒരുങ്ങുന്നു.

മുംബൈ മാനേജ്മെന്റിന്റെ ഈ തീരുമാനം ശരിയോ തെറ്റോയെന്ന് കാലം തെളിയിക്കട്ടെ. പക്ഷേ, ഒന്നുറപ്പാണ്, മുംബൈ ഡ്രെസിങ് റൂമിലെ ഭിന്നതകളെല്ലാം അവസാനിപ്പിക്കാനുറച്ചുതന്നെയാണ് പുതിയ നീക്കം. കാരണം അത്രത്തോളം മോശം അന്തരീക്ഷവും പ്രകനവുമായിരുന്നു ഹാര്‍ദിക്ക് പാണ്ഡ്യയുടെ കീഴില്‍ മുംബൈയുടേത്. മാനേജ്മെന്റിനെപ്പോലും വെറുപ്പിച്ച മൂന്ന് വര്‍ഷങ്ങളാണ് പിന്നിട്ടുപോയത്. കളത്തിന് പുറത്ത് മുംബൈക്ക് സംഭവിച്ചതെന്താണ്? ക്യാപ്റ്റൻസി സാഗ മാനേജ്മെന്റ് അവസാനിപ്പിച്ചത് എങ്ങനെയാണ്
Previous Post Next Post