കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് എന്തുകൊണ്ട്…വിമര്‍ശനവുമായി അമ്പാട്ടി റായുഡു


ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് വഴങ്ങിയത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ചെറിയ ബൗണ്ടറികളുള്ള പിച്ചില്‍ സാഹചര്യം ആവശ്യപ്പെട്ട രീതിയിലല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും, കുല്‍ദീപ് യാദവിനെ ഉപയോഗിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും റായുഡു അഭിപ്രായപ്പെട്ടു.

റായുഡുവിന്റെ വാക്കുകള്‍… ”അക്‌സര്‍ പട്ടേലും നമന്‍ ധീറും കുറച്ചുകൂടി വേഗത്തിലാണ് പന്തെറിയുന്നത്. എന്നാല്‍ സ്‌ട്രെയ്റ്റ് ബൗണ്ടറികള്‍ ചെറുതായ ഒരു ഗ്രൗണ്ടില്‍, ബാറ്റ്സ്മാന്‍മാര്‍ക്ക് വലിയ സ്‌ക്വയര്‍ ബൗണ്ടറികളെ ലക്ഷ്യമിടാന്‍ തക്കവണ്ണം പന്തിന്റെ വേഗത കുറയ്‌ക്കേണ്ടതുണ്ട്. വേഗത കുറച്ച് ബാറ്റ്സ്മാന്‍മാരെ വലിയ ബൗണ്ടറികളിലേക്ക് അടിക്കാന്‍ പ്രേരിപ്പിക്കാന്‍ ഇന്ത്യക്ക് നാലാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ ഉപയോഗിക്കാമായിരുന്നു.” റായുഡു പറഞ്ഞു

Previous Post Next Post