ആലപ്പുഴ: ആലപ്പുഴയിലെ താമരക്കുളത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഒന്നാം വാർഡിൽ ഓമനയ്ക്കാണ് (79) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ വയോധികയുടെ കൈക്ക് ഒടിവുണ്ട്.
120ലേറെ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്ന സ്ഥലത്തേക്കാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഓമനയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിമാറിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായിരിക്കുകയാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു