
ആലുവ: സ്കൂട്ടറിൽ കാറിടിച്ച് അപകടത്തിൽപ്പെട്ട യുവതിക്ക് തുണയായത് ആലുവ പൊലീസിന്റെ സമയോചിതമായ ഇടപെടൽ. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ സഹായങ്ങൾ നൽകിയ പൊലീസുകാർ, നഷ്ടപ്പെട്ട പാദസരം കൂടി കണ്ടെത്തി തിരികെ നൽകി മാതൃകയായി.ബുധനാഴ്ച രാവിലെ 9.30ഓടെ ആലുവ ഗവൺമെന്റ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് സ്വദേശിനിയായ യുവതിയെ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു.