ശ്രീകാര്യത്തെ 17കാരന്റെ മരണം… അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി







തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ 17 കാരന്റെ മൊഴി പുറത്ത്. അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്നും സുഹൃത്തും മുന്‍കാമുകിയും അടുപ്പത്തിലായത് വൈരാഗ്യത്തിന് കാരണമായെന്നുമാണ് മൊഴി. അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും രണ്ടാംപ്രതി ഉമര്‍ എത്തിയത് പിന്നീടാണെന്നും 17കാരന്‍ പറഞ്ഞു.മാപ്പുകൾ കാണുക

കൊലപാതകത്തിന് ശേഷം അഭിരാമിന്റെ മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കനത്ത മഴയെ തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ ഉമറാണെന്ന് ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ മൊഴി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാങ്ങപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നില്ല പദ്ധതിയെന്ന് കണ്ടെത്തി. മൃതദേഹം ചാക്കിലാക്കുമ്പോഴാണ് പ്രദേശത്ത് കനത്ത മഴ പെയ്യുന്നത്. ഇതോടെ ഇവരുടെ പദ്ധതി മുഴുവനായും ഉപേക്ഷിക്കേണ്ടതായി വന്നുവെന്നാണ് ഐശ്വര്യ പൊലീസിന് മൊഴി നല്‍കിയത്. അതോടെയാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ വേഗത്തില്‍ കടന്നുകളഞ്ഞത്
Previous Post Next Post